തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഗവ. കോളേജുകളിലെ ഫാർമസി കോഴ്സുകളിലേക്ക് പ്രവേശനത്തിന് www.cee.kerala.gov.in ലൂടെ ഇന്ന് രാവിലെ 11മുതൽ 19ന് രാവിലെ 10വരെ ഓപ്ഷനുകൾ നൽകാം. എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുള്ളവർക്കാണ് ഓപ്ഷൻ നൽകാനാവുക. ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. അപേക്ഷയിലെ അപാകത കാരണം ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. അപാകത പരിഹരിക്കുമ്പോൾ മാത്രമേ അവരെ അലോട്ട്മെന്റിന് പരിഗണിക്കൂ. കോളേജുകളും സീറ്റുകളും ഫീസും സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. സർക്കാർ ഫാർമസി കോളേജുകളിലേക്ക് മാത്രമാണ് ആദ്യ അലോട്ട്മെന്റ്. കോളേജുകളുമായി കരാറൊപ്പിട്ട ഉത്തരവ് സർക്കാർ ഹാജരാക്കാത്തതിനാലാണ് സ്വാശ്രയ കോളേജുകളെ ഒഴിവാക്കിയത്. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471-2332123, 2339101, 2339102, 2339103 & 2339104 (10 am- 5pm)