ലണ്ടൻ : അമ്പയർമാരെ വിമർശിച്ചതിന്റെ പേരിൽ നടപടിയെടുക്കുകയാണെങ്കിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കമന്റേറ്റർ പദവി ഉപേക്ഷിക്കാനും മടിയില്ലെന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം മൈക്കേൽ ഹോൾഡിംഗ്.
ആസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മത്സരത്തിലെ അമ്പയർമാരുടെ പിഴവിനെ ഐ.സി.സി.യുടെ ഒൗദ്യോഗിക കമന്റേറ്റർ പാനലിൽ ഇരുന്ന് കടുത്ത ഭാഷയിൽ ഹോൾഡർ വിമർശിച്ചിരുന്നു. ഒൗദ്യോഗിക സംപ്രേഷണാവകാശം നേടിയ ചാനൽ മേധാവി ഇതേതുടർന്ന് ഹോൾഡർക്ക് കത്ത് നൽകിയിരുന്നു. ഇതിൽ അമ്പയറിംഗ് പിഴവുകളെക്കുറിച്ച് സംസാരിക്കരുതെന്നുണ്ടായിരുന്നു. ഇത് തനിക്ക് സാദ്ധ്യമല്ലെന്നും പറ്റില്ലെങ്കിൽ കമന്റേറ്റർ കുപ്പായം ഉപേക്ഷിക്കാൻതയ്യാറാണെന്നും ഹോൾഡിംഗ് നൽകിയ മറുപടിയിലാണ് വ്യക്തമാക്കിയത്.
സ്റ്റോയ്‌നിസിന് പരിക്ക്
ലണ്ടൻ : ആസ്ട്രേലിയൻ ആൾ റൗണ്ടർ മാർക്കസ് സ്റ്റോയ്‌നിസ് പരിക്കുമൂലം ഇന്നലെ പാകിസ്ഥാനെതിരെ കളിക്കാനിറങ്ങിയില്ല. ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെയാണ് സ്റ്റോയ്‌നിസിന് പരിക്കേറ്റത്. സ്റ്റോയ്നിസിന്റെ പരിക്ക് ഗുരുതരമാണെങ്കിൽ പകരം ടീമിൽ ഉൾപ്പെടുത്താനായി ഷോൺ മാർഷിനെ ഇംഗ്ളണ്ടിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അഫ്രീദിയുടെ അടിയിൽ
ആമിർ സത്യം പറഞ്ഞു
ലാഹോർ : 2010ൽ പാക് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സ്പോട്ട് ഫിക്സിംഗ് വിവാദത്തിൽ പേസർ മുഹമ്മദ് ആമിർ എല്ലാ സത്യങ്ങളും പറഞ്ഞത് അന്നത്തെ ക്യാപ്ടൻ ഷഹീദ് അഫ്രീദിയിൽ നിന്ന് നല്ലൊരു അടി കിട്ടിയപ്പോഴാണെന്ന് മുൻ പാക് താരം അബ്ദുറസാഖിന്റെ വെളിപ്പെടുത്തൽ.
സംഭവത്തെക്കുറിച്ച് താൻ ആദ്യം സംശയം പ്രകടിപ്പിച്ചപ്പോൾ അഫ്രീദി ആദ്യം വിശ്വസിച്ചില്ല. എന്നാൽ ആമിറിനെ മുറിയിലേക്ക് വിളിപ്പിച്ച ശേഷം തന്നോട് പുറത്തിറങ്ങാൻ പറഞ്ഞു. പിന്നീട് അടിയുടെ ശബ്ദവും ആമിർ കരയുന്നതുമാണ് കേട്ടത്. തുടർന്ന് ആമിർ എല്ലാം തുറന്നുപറഞ്ഞു. അഞ്ചുവർഷത്തേക്കാണ് ഒത്തുകളിക്ക് ആമിറിനെ വിലക്കിയിരുന്നത്. വിലക്ക് കഴിഞ്ഞാണ് ആമിർ കളിക്കളത്തിൽ തിരിച്ചെത്തിയിരിക്കുന്നത്.
പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ് ക്രമത്തിൽ
ന്യൂസിലൻഡ് 3-3-0-0-6
ഇംഗ്ളണ്ട് 3-2-1-0-4
ഇന്ത്യ 2-2-0-0-4
ആസ്ട്രേലിയ 3-2-1-0-4
ശ്രീലങ്ക 4-1-1-2-4
വെസ്റ്റ് ഇൻഡീസ് 3-1-1-1-3
ബംഗ്ളാദേശ് 4-1-2-1-3
പാകിസ്ഥാൻ 3-1-1-1-3
ദക്ഷിണാഫ്രിക്ക 4-0-3-1-1
അഫ്ഗാൻ 3-0-3-0-0
ഇന്നലത്തെ മത്സരത്തിന്റെ ഫലം വരുന്നതിന് മുമ്പുള്ള നില