dark-apple

നാടോടി കഥകളെ ഓർമിപ്പിക്കുന്നതാണ് ടിബറ്റൻ മലനിരകളിൽ മാത്രം കാണപ്പെടുന്ന ബ്ലാക്ക് ഡയമണ്ട് ആപ്പിളുകൾ. സാധാരണ ആപ്പിളിനെ അപേക്ഷിച്ച് ഇരുണ്ട നിറമാണ് ഇവയുടെ പ്രത്യേകത. പേരിൽ ബ്ലാക്ക് ഉണ്ടെങ്കിലും ഇരുണ്ട പർപ്പിൾ നിറമുള്ള ഇവ ചൈനീസ് റെഡ് ഡെലീഷ്യസ് ആപ്പിളുകളുടെ കുടുംബത്തിൽപ്പെട്ടവയാണ്. വജ്രത്തിന്റെ പോലുള്ള തിളക്കവും മെഴുകു പോലെയുള്ള പുറവുമാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിളുകൾക്ക് ഈ പേര് ലഭിക്കാൻ കാരണം. ടിബറ്റിലെ നൈയിംഗ്ചി പ്രദേശത്താണ് ഇവ വളരുന്നത്. ഇവിടെ രാത്രിയും പകലും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ അപൂർവ നിറത്തിന്റെ കാരണം. പകൽ സമയങ്ങളിൽ ഇവിടെ കൂടുതൽ സൂര്യപ്രകാശവും അൾട്രാവയലറ്റ് രശ്‌മികളും ലഭിക്കുന്നു. അതേസമയം, രാത്രിയിൽ വിപരീതമായി താപനിലയിൽ ഏറ്റക്കുറച്ചിലുകളും അനുഭവപ്പെടുന്നു.

ഈ പ്രദേശത്ത് മാത്രം വളരുന്ന ഇവയുടെ എണ്ണം വളരെ കുറവാണ്. തിരഞ്ഞെടുക്കപ്പെട്ട വൻകിട സൂപ്പ‌ർ മാർക്കറ്റുകളിൽ മാത്രമേ ഇവ വിൽക്കാൻ എത്തിക്കാറുള്ളൂ. വിലയും കൂടുതലാണ്. പുറംമോടി ഇങ്ങനെയൊക്കെ ആണെങ്കിലും ഇവയുടെ അകം സാധാരണ ആപ്പിളുകളുടേതുപോലെ തന്നെയാണ്. രുചിയിലോ നിറത്തിലോ യാതൊരു വ്യത്യാസവും ഇല്ല.