health

അടിവയറ്റിലുള്ള വൃക്കകൾ 3000 പേരിൽ ഒരാൾക്ക് ഉണ്ടാവുന്നതാണ്. ഒറ്റ വൃക്ക 1500ൽ ഒരാൾക്കും, ഒരു വശത്തുള്ള വൃക്ക എതിർഭാഗത്തേക്ക് നീങ്ങി അവിടെയുള്ള വൃക്കയുമായി കൂടിചേർന്നിരിക്കുന്ന ക്രോസ്‌ഡ് എക്ടോപിയ ആൻഡ് ഫ്യൂഷൻ 2000ൽ ഒരാൾക്കാണ് ഇത് കാണുന്നത്.

ഇരു ഭാഗത്തേയും വൃക്കകളുടെ കീഴ്‌ഭാഗം കൂടി ചേർന്ന് ഹോർസ് ഷൂ വൃക്ക. 400ൽ 1 ആൾക്ക് കാണുന്നു. ഇത്തരം വൃക്കകളിൽ കല്ലുകൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുന്നു. മൂത്രരോഗാണുബാധയ്ക്കും സാദ്ധ്യത കൂടുതലാണ്.

രണ്ടിൽ കൂടുതൽ വൃക്കകൾ ഉള്ള അവസ്ഥ - സൂപ്പർ ന്യൂമററി കിഡ്‌നികൾ അപൂർവമാണ്.

മെഡുലറി സ്പോഞ്ച് കിഡ്‌നി ഒരു പ്രത്യേക തരം വൃക്ക വൈകല്യമാണ്. വൃക്കകളിൽ കല്ല്, മൂത്രരോഗാണുബാധ, മൂത്രത്തിൽ രക്തം മുതലായവയായി പ്രകടമാകുന്നു.

വൃക്കയിൽ നിന്നുള്ള മൂത്രനാളിയുടെ തുടക്കത്തിലുള്ള അടവ് വൃക്കയുടെ മറ്റൊരു വൈകല്യമാണ്. ഇതുമൂലം വൃക്കകളുടെ പ്രവർത്തനം കുറഞ്ഞുവരിക, മൂത്രരോഗാണുബാധ, മൂത്രക്കല്ലുകൾ മുതലായവ ഉണ്ടാകുന്നു, ഇതിനു സർജിക്കലായ ചികിത്സ ആവശ്യമാണ്. വൃക്കയുടെ പ്രവർത്തനം തീരെ ഇല്ലാതായാൽ വൃക്ക നീക്കം ചെയ്യേണ്ടിവരും.

മൂത്രസഞ്ചിയിൽ നിന്ന് മൂത്രം യുറിറ്റർ വഴി വൃക്കയിലേക്ക് തിരികെ കയറുന്ന അവസ്ഥയ്ക്ക് റിഫ്ളക്സ് എന്നാണ് പറയുന്നത്. താഴ്‌ന്ന ഗ്രേഡിലുള്ള റിഫ്ളക്സ് മരുന്നുകൾ കൊണ്ട് ചികിത്സിക്കാം. എന്നാൽ ഉയർന്ന ഗ്രേഡിലുള്ള റിഫ്ളക്സ് സർജിക്കൽ ചികിത്സ കൊണ്ട് ചികിത്സിക്കണം.

ഡോ. എൻ. ഗോപകുമാർ