navya

മരം കേറി നായികമാരെ നിരവധി സിനിമയിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ മരം കേറുന്നൊരു നായികയെ കാണണോ. നമ്മുടെ നവ്യാ നായരുടെ സോഷ്യൽ മീഡിയ പേജിൽ കേറി നോക്കിയാൽ മതി. തനി നാട്ടിൻപുറത്തുകാരിയായി മരം കയറി ചാമ്പയ്ക്ക പറിക്കുന്ന നവ്യയെ കാണാൻ കഴിയും. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുമായി സംവദിക്കാൻ കിട്ടുന്ന ഒരവസരവും നവ്യ പാഴാക്കാറില്ല.

ഫിറ്റ്നസ് ഫ്രീക്കായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചതിനു പിന്നാലെയാണ് താൻ നല്ല മരം കയറ്റക്കാരിയാണെന്നും താരം തെളിയിച്ചിരിക്കുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നവ്യ മലയാളികളുടെ മനസിൽ എന്നും പ്രിയപ്പെട്ട ബാലാമണിയാണ്. തെന്നിന്ത്യൻ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ജീവിതത്തിലെ ഭാര്യ, അമ്മ റോളുകൾ ആസ്വദിക്കുന്ന തിരക്കിലാണ്. ഇടയ്ക്കിടെ മിനിസ്ക്രീനിൽ തന്റെ സാന്നിദ്ധ്യവുമായി താരം എത്താറുണ്ട്.

nav

nav1