patnopkaranam

പാറശാല: കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറശാല ഗവ.എൽ.പി.ജി സ്‌കൂളിലെ എൽ.കെ.ജി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയുള്ള വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായി യൂണിഫോമുകളും വിതരണം ചെയ്തു. താലൂക്ക് പ്രസിഡന്റ് പെരുമാൾ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് മുറിയത്തോട്ടം വാർഡ് മെമ്പർ ആർ. പ്രഭകുമാരി ഉദ്‌ഘാടനം ചെയ്തു. ടൗൺ വാർഡ് മെമ്പർ പി.എ. നീല മുഖ്യാതിഥിയായി. താലൂക്ക് സെക്രട്ടറി വി.ജി. സുരേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, ഹെഡ്മിസ്ട്രസ് എം. പൗളിൻ, എക്സിക്യുട്ടീവ് എഡിറ്റർ എസ്. വിജയനാചാരി, പി.ടി.എ പ്രസിഡന്റ് കെ.എസ്. സഞ്ജയ്, സ്റ്റേറ്റ് എക്സിക്യുട്ടീവ് കൗൺസിലർ എസ്. രാജീവ്, ജില്ലാ പ്രസിഡന്റ് വി.ജി. ഗിരി, ജില്ലാ സെക്രട്ടറി ഷെരീഫ്, ജില്ലാ ട്രഷറർ രാഘുനാഥൻ, ജില്ല ജോയിന്റ് സെക്രട്ടറി എം. വിനോദ്‌കുമാർ, ജില്ലാ വനിതാ വിഭാഗം കൺവീനർ എ. ശ്രീവിദ്യ, സ്റ്റാഫ് സെക്രട്ടറി വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ അസോസിയേഷനിലെ വിദ്യാർത്ഥികളെ ജി.എസ്.ടി വകുപ്പ് നെയ്യാറ്റിൻകര ഇന്റലിജൻസ് ഓഫീസർ അനിൽകുമാർ അനുമോദിച്ചു. ചെറുവാരക്കോണം ബാലികാമന്ദിരത്തിലെ അന്തേവാസികൾക്കുള്ള കാരുണ്യ സഹായ വിതരണവും നടന്നു.