arrest-rahul

വർക്കല: ഇരുപത്കാരിയെ വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷത്തോളം വിവിധയിടങ്ങളിൽ പാർപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ കാറാത്തല തെറ്റിക്കുളം മാടൻനട കിണറ്റുവിള വീട്ടിൽ രാഹുൽ (23) ആണ് അറസ്റ്റിലായത്. വർക്കല രാമന്തളി സ്വദേശിനിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി കോട്ടയം, തെന്മല എന്നിവിടങ്ങളിലും പ്രതിയുടെ വീട്ടിലും താമസിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞ് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. രാഹുലിന് ഭാര്യയും ഒരു കുട്ടിയും ഉണ്ട്. വർക്കല സി.ഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.