arikkadamukku

മൊട്ടമൂട്: അരിക്കടമുക്ക് റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ അഞ്ചാം വാർഷിക ആഘോഷം ഐ.ബി. സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ. അലാവുദ്ദീൻ അധ്യക്ഷനായി. കവി മുരുകൻ കാട്ടാക്കടയുടെ മുഖ്യപ്രഭാഷണം നടത്തി. ഗാനരചയിതാവ് അജി ദൈവപ്പുര, സെക്രട്ടറി അജികുമാരൻ, സി.പി. ഗോപിപിള്ള, പ്രൊഫ. ജയകുമാർ, സുശീൽദാസ്, രമാദേവി, വാർഡ് അംഗങ്ങളായ പി.എം. രമേശ് ബാബു, എസ്. ഗീതകുമാരി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. തുടർന്ന് പഠനോപകരണവിതരണം, കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു.