kerala-university
kerala university

പരീക്ഷാകേന്ദ്രം
ആറാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ബ്രാഞ്ച് 17, 18 തീയതികളിൽ നടത്തും. പ്രസ്തുത പരീക്ഷകൾക്ക് ഷാഹുൽ ഹമീദ് മെമ്മോറിയൽ കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, പാരിപ്പള്ളി സെന്ററിലും, ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, കണ്ണമ്മൂല സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ്, നാലാഞ്ചിറ സെന്ററിലും ഹാജരാകണം. മറ്റു കോളേജുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ സെന്ററിൽ മാറ്റമില്ല.

പരീക്ഷാഫലം
അവസാന വർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലായ് 20 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി, സംസ്‌കൃതം സ്‌പെഷ്യൽ - ന്യായ, വേദാന്ത, വ്യാകരണ, സാഹിത്യ, ജ്യോതിഷ്യ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം.

ടൈംടേബിൾ
ആറാം സെമസ്റ്റർ (ത്രിവത്സരം) & പത്താം സെമസ്റ്റർ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുൻപുളളത്) എൽ എൽ.ബി പരീക്ഷകൾ 26 ന് ആരംഭിക്കും.

പി.എച്ച്.ഡി നൽകി
രേഖ സി.ആർ (ഒപ്‌ടോ ഇലക്‌ട്രോണിക്സ്), അനീഷ് എം.ആർ (ജ്യോഗ്രഫി), സ്‌നേഹ ചന്ദ്രൻ ബി.കെ (അക്വാട്ടിക് ബയോളജി & ഫിഷറീസ്), രോഹിത് കുമാർ എൻ, ഹെസ്ലിൻ മർസൂക്ക് കെ (ബയോടെക്‌നോളജി), രാജി ആർ (ബോട്ടണി), ലീന സുന്ദരം (എൻവയോൺമെന്റൽ സയൻസസ്), ഓമോൾസലാമെ പകൂഹിനേസാദ് (ലോ), അപർണ എസ് (ഹിസ്റ്ററി), മിനി എസ് (മലയാളം) എന്നിവർക്ക് പി.എഛ്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ഇന്റേണൽ മാർക്ക്
ഒന്നും രണ്ടും സെമസ്റ്റർ ബി.എ ഇംഗ്ലീഷ് (2017 ബാച്ച്) സി.ഇ മാർക്ക് www.ideku.net ൽ. പരാതികൾ 22 ന് മുൻപ് കോ-ഓർഡിനേറ്റർക്ക് രേഖാമൂലം സമർപ്പിക്കണം.

സിലബസ്
ബി.കോം നാലാം സെമസ്റ്റർ ഇംഗ്ലീഷ് Course VI, Reading in Literature സിലബസ് വെബ്‌സൈറ്റിൽ.

സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (2018 ബാച്ച്) ക്ലാസുകൾ കാര്യവട്ടം കാമ്പസിൽ 23, 10 മണി മുതൽ ആരംഭിക്കും.