കല്ലറ. ഖത്തറിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാങ്ങോട് പുലിപ്പാറ ഷജീർ മൻസിലിൽ ഷജീറാണ് ( 28) മരിച്ചത്. ഷജീറിന്റെ സഹപ്രവർത്തകരാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ഖത്തറിൽ ജി 4എസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തുന്നത്. ഇതിന് മൂന്ന് ദിവസം മുമ്പ് ഷമീറിനെ താമസ സ്ഥലത്ത് നിന്ന് കാണാതായിരുന്നു . തുടർന്ന് പൊലീസും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഖത്തറിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.ഫാത്തിമയാണ് ഭാര്യ. രണ്ട് വയസുള്ള കുട്ടിയുണ്ട്.