archery
archery

ഡെൻബോഷ് : ലോക ആർച്ചറി ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യൻ പുരുഷ റിക്കർവ് ടീം 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യത ഉറപ്പിച്ചു. കാനഡയെ 5-3ന് തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. തരുൺ ദീപ് റായ്, അതാനുദാസ്, പ്രവീൺ യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിലുണ്ടായിരുന്നത്. അതേസമയം, വനിതാ വിഭാഗത്തിൽ ക്വാർട്ടറിൽ കടക്കാതിരുന്ന ഇന്ത്യയ്ക്ക് ഒളിമ്പിക് ബർത്ത് ലഭിച്ചില്ല.

ഇന്ത്യയ്ക്ക് ഇന്ന് സെമി

ഭുവനേശ്വർ : എഫ്.ഐ.എച്ച് സീരിസ് ഹോക്കി ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരാണ് ജപ്പാൻ.