വാഷിംഗ്ടൺ: വയസ് ഇരുപത്തേഴായെങ്കിലും സൗന്ദര്യ കാര്യത്തിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് 2012ലെ മിസ് യൂണിവേഴ്സ് ഒലീവിയ കൾപോ. മാക്സിം മാഗസിന്റെ ലോകത്തിലെ ചൂടൻ സ്ത്രീകളുടെ(ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീകളുടെ ) പട്ടികയിൽ ഒലിവയാണ് ഒന്നാം സ്ഥാനത്ത്. പ്രമുഖരായ പലരെയും പിന്തള്ളിയാണ് ഒലീവിയ ഒന്നാംസ്ഥാനത്തെത്തിയത്. പതിനെട്ടു വയസിലാണ് ഒലിവ മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്.അന്നുള്ള അതേ ഒാജസും തേജസും കൈമോശം വന്നിട്ടില്ലെന്ന് ഒലീവിയ ഇതിലൂടെ തെളിയിച്ചു എന്നാണ് ആരാധകർ പറയുന്നത്.
മോഡൽ എന്നതിനപ്പുറം നടി, വ്യവസായ പ്രമുഖ, സോഷ്യൽ മീഡിയയിലെ താരം എന്നീ നിലകളിലൊക്കെ അറിയപ്പെടുന്ന വ്യക്തിത്വമാണ് ഒലിവയുടേത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 4.1 മില്യൺ ഫോളോവേഴ്സാണുള്ളത്. ഇപ്പോഴും കൂട്ടുകൂടാൻ നിരവധി പേർ കാത്തുനിൽക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ തന്നെ ഇതിനു കാരണം. മര്യാദയ്ക്ക് തുണിയുടുത്ത ചിത്രങ്ങൾ വളരെ അപൂർവമാണ്.പൂർണനഗ്നവും അർദ്ധനഗ്നവുമായ ചിത്രങ്ങാണ് കൂടുതലും.
പ്രണത്തിന്റെ കാര്യത്തിലും ഒലീവ നമ്പർ വൺ തന്നെ. സംഗീതജ്ഞൻ നിക് ജോണുമായിട്ടായിരുന്നു ആദ്യ പ്രണയം. ഇതിന് കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. തുടർന്നുള്ള രണ്ട് ബന്ധങ്ങളും ഫുട്ബാൾ താരങ്ങളുമായിട്ടായിരുന്നു. അതും അടിച്ചു പിരിഞ്ഞു. ഇപ്പോൾ പരിപൂർണ സ്വതന്ത്രയായി നടക്കുകയാണ്. മറ്റൊരു പ്രണയബന്ധം തുടങ്ങിയെന്നാണ് ഒടുവിൽ കേൾക്കുന്നത്. എന്നാൽ ഈ ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.
റോഡ് ഐലൻഡിൽ നിന്നുള്ള ഒലീവിയ വിശ്വസുന്ദരിപ്പട്ടം നേടുന്ന എട്ടാമത്തെ അമേരിക്കക്കാരിയാണ്. മോഡലിംഗിലൂടെയും മറ്റും കോടികളാണ് സമ്പാദിക്കുന്നത്.