ലണ്ടൻ: ഒരാളെ പ്രണയിച്ചു . കട്ടപ്രണയമായിരുന്നെങ്കിലും കുറച്ചുനാൾ കഴിഞ്ഞപ്പോൾ അടിച്ചുപിരിഞ്ഞു. ഇനിമേലിൽ പ്രണയമേ വേണ്ട എന്നായിരുന്നു ആദ്യതീരുമാനം. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞതോടെ അതിൽ മാറ്റമുണ്ടായി. പ്രണയമാവാം, പക്ഷേ, ആദ്യകാമുകന്റെ സ്വഭാവമുള്ള ഒരാളെ ഇൗ ജന്മം ഇനി പ്രണയിക്കില്ല എന്നായിരിക്കും പുതിയ തീരുമാനം. എന്നാൽ ,അങ്ങനെ ചിന്തിച്ചിട്ടൊന്നും കാര്യമില്ല. വീണ്ടും പ്രണയിക്കുന്നത് പഴയ സ്വഭാവമുള്ള ആളെ തന്നെയായിരിക്കും. ഇൗ പറഞ്ഞത് നൂറ്റൊന്നുശതമാനം സത്യം. പ്രോസിഡിംഗ് ഒഫ് നാഷണൽ അക്കാഡമി ഒഫ് സയൻസിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.പഴയ ആളിന്റെ സ്വഭാവമാണെന്ന് പ്രണയത്തിനിടയ്ക്ക് വ്യക്തമാകുമെങ്കിലും എല്ലാം അഡ്‌ജസ്റ്റ് ചെയ്ത് മുന്നോട്ടുപോവും.
വർഷങ്ങൾ എടുത്ത് വ്യത്യസ്ത പ്രായത്തിലുള്ള നിരവധി പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനത്തിൽ പങ്കെടുത്ത എല്ലാവരുടെയും നിലവിലെ പങ്കാളികൾക്ക് മുൻ പങ്കാളിയുടെ സ്വഭാവുമായി വളരെയേറെ സമാനതകൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.എന്നാൽ ഇതിന് വ്യക്തമായ കാരണം കണ്ടെത്താൻ ഗവേഷർക്ക് കഴിഞ്ഞിട്ടില്ല. കൂടുതൽ ഗവേഷണം നടത്തിയാലേ ഇക്കാര്യത്തെക്കുറിച്ച് കൂടുതെലെന്തെങ്കിലും പറയാനാകൂ എന്നാണ് ഗവേഷകർ പറയുന്നത്.