ss

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ ഗുരു ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഇരുമ്പിൽ ശ്രീലതയ്ക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ അവസാന മിനുക്ക് പണികൾ പൂർത്തിയായി. ഈ വീടിന്റെ താക്കോൽദാനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാളെ വൈകിട്ട് 3ന് ഇരുമ്പിൽ ശാഖാമന്ദിരത്തിന് സമീപം നടക്കുന്ന യോഗത്തിൽ നിർവഹിക്കും. നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ, വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, അഡ്വ.എസ്.കെ. അശോക് കുമാർ, സി.കെ. സുരേഷ് കുമാർ, വൈ.എസ്.കുമാ‌‌ർ, കള്ളിക്കാട് ശ്രീനിവാസൻ, കെ. ഉദയകുമാർ, എസ്.എൽ. ബിനു, മാരായമുട്ടം സജിത്, കുട്ടമല മുകുന്ദൻ, ജയപ്രകാശ് കോവിലുവിള, ബ്രിജേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. നെയ്യാറ്റിൻകര യൂണിയനും കുട്ടമല ശാഖയും ചേർന്ന് നിർമ്മിച്ച ഗുരുഭവനത്തിന്റെ താക്കോൽദാന ചടങ്ങ് അന്ന് വൈകിട്ട് 4ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ സൗജന്യമായി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ ഭവനങ്ങളുടെ താക്കോൽ ദാനമാണ് 16ന് നടക്കുന്നത്