ടൈംടേബിൾ
20 ന് നടത്താൻ നിശ്ചയിച്ചിരുന്ന സി.ബി.സി.എസ് ബി.എസ്.സി രണ്ടാം സെമസ്റ്റർ (ജൂൺ 2019) തെർമൽ ഫിസിക്സ് (പോളിമർ കെമിസ്ട്രി) (2018 അഡ്മിഷൻ) py 1231.7 പരീക്ഷ ജൂൺ 21 ന് 2 P.M ന് നടത്തും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾ ടൈം/പാർട്ട് ടൈം), മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം), 2013 സ്‌കീം, ജനുവരി 2019 (സപ്ലിമെന്ററി) പരീക്ഷയുടെ മെക്കാനിക്കൽ എൻജിനിയറിംഗ് ഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
2019 - 21 അക്കാഡമിക് വർഷത്തിലെ ബി.എഡ് വിദ്യാർത്ഥികൾക്ക് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാനുളള തീയതി 20 വരെ നീട്ടി.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷയ്ക്ക് പിഴയില്ലാതെ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
സീറ്റൊഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പാർട്ട് ടൈം സായാഹ്ന കോഴ്സ്) ക്ലാസിലേക്ക് പട്ടികജാതിയിൽ 6 സീറ്റും പട്ടിക വർഗത്തിൽ 2 സീറ്റും ഒഴിവുണ്ട്. അർഹരായവർ അസൽ സർട്ടിഫിക്കറ്റുമായി 19 ന് രാവിലെ 10 ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിന്റെ ഓഫീസിൽ എത്തിച്ചേരുക.
സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്.) 2019-20 പ്രോഗാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായിട്ടുള്ളവർ അസൽ രേഖകളുമായി 18 ന് രാവിലെ 10 ന് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0471-2308839, 09446533386.
സർവകലാശാലയുടെ കാര്യവട്ടത്തെ ബിരുദാന്തര ബിരുദ പഠന വകുപ്പുകളിൽ എസ്.സി വിഭാഗത്തിൽ മ്യൂസിക്, എം.കോം, ഡെമോഗ്രഫി, ആക്ചുറിയൽ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്സ്, സംസ്‌കൃതം, കംപ്യൂട്ടേഷണൽ ബയോളജി, കേരളസ്റ്റഡിസ് ആൻഡ് മീഡിയ സ്റ്റഡീസ്, അറബിക്, ഫിലോസഫി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഡേറ്റ സയൻസ്, ലിംഗ്വിസ്റ്റിക്സ്, തമിഴ്, ജർമൻ, റഷ്യൻ, എഡ്യൂക്കേഷൻ കോഴ്സുകൾക്കും എസ്.ടി വിഭാഗത്തിൽ മ്യൂസിക്, ഇന്റഗ്രേറ്റീവ് ബയോളജി, ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റ അനലിറ്റിക്സ്, കൊമേഴ്സ്, ഡെമോഗ്രഫി, ആക്ചുറിയൽ സയൻസ്, എം.സി.ജെ, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സംസകൃതം, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, കംപ്യൂട്ടേഷണൽ ബയോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, ജിയോളജി, കേരളസ്റ്റഡീസ് ആന്റ് മീഡിയ സ്റ്റഡീസ്, അറബിക്, ഫിലോസഫി, ആർക്കിയോളജി, എം.കോം (ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ്), എക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഡേറ്റ സയൻസ്, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, തമിഴ്, ജർമൻ, റഷ്യൻ, എഡ്യൂക്കേഷൻ കോഴ്സുകൾക്കും സീറ്റൊഴിവുണ്ട്. താത്പര്യമുളളവർ 17ന് 10 ന് അതത് പഠനവകുപ്പുകളിൽ ഹാജരാകണം.
ബിരുദ പ്രവേശനം: മൂന്നാം ഘട്ട അലോട്ട്‌മെന്റ്
കേരള സർവകലാശാലബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് (http://admissions.keralauniversity.ac.in) പ്രസിദ്ധപ്പെടുത്തി. ഒന്നും രണ്ടും ഘട്ടങ്ങളിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവരും മൂന്നാം ഘട്ടത്തിൽ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്തവർ ഓൺലൈനായി അഡ്മിഷൻ ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഒന്ന്, രണ്ട് അലോട്ട്‌മെന്റുകളിൽ ഫീസടച്ചവർ മൂന്നാം ഘട്ട അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ലഭിച്ചാൽ അഡ്മിഷൻ ഫീസ് വീണ്ടും അടയ്‌ക്കേണ്ടതില്ല. ഫീസടച്ച അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ അഡ്മിഷൻ എടുക്കണം. നിശ്ചിത സമയത്തിനുള്ളിൽ അഡ്മിഷൻ എടുക്കാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല. ഇങ്ങനെയുള്ളവരുടെ സീറ്റുകൾ റദ്ദാകുന്നതും ആ സീറ്റുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കുന്നതുമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടേണ്ടതിനായി അഡ്മിഷൻ എടുക്കണം.
അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ എടുത്ത ശേഷം ഹയർ ഓപ്ഷനുകൾ നീക്കം ചെയ്യണം. നിലനിറുത്തപ്പെടുന്ന ഹയർ ഓപ്ഷനുകൾ തുടർന്ന് വരുന്ന അലോട്ട്‌മെന്റിൽ പരിഗണിക്കുന്നതും പുതിയ അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ആ സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
മതിയായ കാരണത്താൽ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തും തീയതിയിലും ഹാജരാകാൻ കഴിയാത്തവർക്ക് 21 , 22 തീയതികളിൽ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരായി പ്രവേശനം നേടാം.
ഒന്നാം വർഷ ബിരുദ ക്ലാസുകൾ 24 ന് ആരംഭിക്കും.
പി.ജി. പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല ബിരുദാനന്തര ബിരുദ (പി.ജി.) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു.
ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവരും രണ്ടാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്തവർ ഓൺലൈനായി അഡ്മിഷൻ ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷൻ ഫീസടച്ചവർ രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ലഭിച്ചാൽ അഡ്മിഷൻ ഫീസ് വീണ്ടും അടയ്‌ക്കേണ്ടതില്ല.
ഫീസടച്ച അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ അഡ്മിഷൻ എടുക്കണം. നിശ്ചിത സമയത്തിനുള്ളിൽ അഡ്മിഷൻ എടുക്കാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ഇങ്ങനെയുള്ളവരുടെ സീറ്റുകൾ റദ്ദാകുന്നതും ആ സീറ്റുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കുന്നതുമാണ്. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടേണ്ടതിനായി അഡ്മിഷൻ എടുക്കണം. അപേക്ഷകർ ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ എടുത്ത ശേഷം ഹയർ ഓപ്ഷനുകൾ നീക്കം ചെയ്യണം. നില നിറുത്തപ്പെടുന്ന ഹയർ ഓപ്ഷനുകൾ തുടർന്ന് വരുന്ന അലോട്ട്‌മെന്റിൽ പരിഗണിക്കുന്നതും പുതിയ അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ആ സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. ഒന്നാം സെമസ്റ്റർ പി.ജി.ക്ലാസുകൾ 17 ന് ആരംഭിക്കും.