v

കടയ്ക്കാവൂർ: വക്കം പഞ്ചായത്ത് ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളുടെ അവകാശ പരിധിയിൽ നിന്നു കൊണ്ട് ഒരു മരണം രജിസ്റ്റർ ചെയ്യാൻ മേയ് 28 ന് പഞ്ചായത്ത് അംഗമായ ഗണേശൻ മുഖാന്തരം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇന്ന് വരെ രജിസറ്റർ ചെയ്യുകയോ അതിനുള്ള നടപടികളോ നടത്താത്തതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. എൻ.ജി.ഒ യൂണിയൻ പ്രവർത്തകരാണ് വക്കം പഞ്ചായത്തിലെ ഇത്തരം പ്രവർത്തികളുടെ പിന്നിലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിഷ്ണു പറഞ്ഞു. പ്രസന്നൻ, അരുൺ, സജീവ്, ബാബു, ഷാൻ, കുട്ടൻ, റിയാസ്, ചിക്കു, സഞ്ചുലാൽ, നൗഫൽ, രാജേന്ദ്രപ്രസാദ്, ഗണേശൻ, ലാലിജ, താജുനിസ, അംബിക, രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, സബ് ഇൻസ്പെകടർ വിനോദ് എന്നിവരുടെ ഇടപെടലിൽ പഞ്ചായത്ത് സെക്രട്ടറി പ്രസിഡന്റുമായി നടത്തിയ ചർച്ചയിൽ അടുത്ത ദിവസം സർട്ടിഫിക്കറ്റ് നൽകാമെന്ന ഉറപ്പിൽ ധർണ അവസാനിപ്പിച്ചു.