prathibha-samgamam

പാറശാല: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മൂന്നൂറോളം വിദ്യാർത്ഥികളെ പാറശാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്ന ' അക്ഷര സുകൃതം 2019 ' പ്രതിഭാ സംഗമം മന്ത്രി ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്തു. പാറശാല ജയമഹേഷ് കല്യാണ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ സ്വാഗതം ആശംസിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, പ്രശസ്ത പിന്നണി ഗായിക രാജലക്ഷ്മി, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ബി.പി. മുരളി, വി. രഞ്ജിത്ത്, ഡോ. ഗീതാരാജശേഖരൻ, എസ്.കെ. പ്രീജ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ലാൽ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, വൈസ് പ്രസിഡന്റ് സുകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. ഡിവിഷനിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണം, പ്രദേശത്തെ പത്തോളം വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവയും നടന്നു.

ഫോട്ടോ: പാറശാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മൂന്നൂറോളം വിദ്യാർത്ഥികളെ അനുമോദിക്കുന്ന ' അക്ഷര സുകൃതം 2019 ' പ്രതിഭാ സംഗമം മന്ത്രി ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു