footballnews
football news

മാഡ്രിഡ് : കഴിഞ്ഞവാരം ഇംഗ്ളീഷ് ക്ളബ് ചെൽസിയിൽ നിന്ന് 150 ദശലക്ഷം ഡോളറിലേറെ മുടക്കി സ്വന്തമാക്കിയ ബെൽജിയൻ സ്ട്രൈക്കർ ഏദൻ ഹസാഡിനെ സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ് ഇന്നലെ ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. അഞ്ചുവർഷത്തെ കരാറാണ് ഹസാഡുമായി റയൽ ഒപ്പിട്ടിരിക്കുന്നത്. ഏറെനാളായി റയലിലെത്താൻ കൊതിച്ച ഹസാഡിനെ റയൽകോച്ച് സിദാനാണ് ഇതിന് സഹായിച്ചത്.

ജാപ്പനീസ് മെസിയും

റയലിലെത്തി

മാഡ്രിഡ് : ഏദൻ ഹസാഡിന് പിന്നാലെ ജാപ്പനീസ് മെസിയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന 18 കാരൻ തക്കേസുഫ കുബോയും റയൽ മാഡ്രിഡിലെത്തി. ജപ്പാൻ ക്ളബ് എഫ്.സി ടോക്കിയോയിൽ നിന്നാണ് കുബോയെ റയൽ സ്വന്തമാക്കിയത്. നേരത്തെ കുബോ ബാഴ്സലോണ യൂത്ത് ടീമിൽ കളിച്ചിരുന്നു.

മൗറീഷ്യോ സരി

യുവന്റസ് കോച്ചാകും

ലണ്ടൻ : ചെൽസിയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ മൗറീഷ്യോസരി ഇറ്റാലിയൻ ക്ളബ് യുവന്റസിലേക്ക്. നേരത്തെ ഇറ്റാലിയൻ ക്ളബ് നാപ്പോളിയുടെ പരിശീലകനായിരുന്നു സരി. അതേസമയം സരിക്ക് പകരക്കാരനായി മുൻതാരം ഫ്രാങ്ക് ലംപാഡിനെ കോച്ചാക്കാൻ ചെൽസി ശ്രമം തുടങ്ങി.

ഇന്ത്യ 101-ാമത്

ന്യൂഡൽഹി : ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബാൾ ടീം 101-ാം സ്ഥാനത്ത് തുടരുന്നു. ബെൽജിയമാണ് ഒന്നാം റാങ്കിൽ. ഫ്രാൻസ്, ബ്രസീൽ, ഇംഗ്ളണ്ട് എന്നിവരാണ് ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങളിൽ.