kerala-state-backward-com

തിരുവനന്തപുരം:സംസ്ഥാന പിന്നാക്ക കമ്മിഷൻ സിറ്റിംഗ് 19 ന് വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കോർട്ട് ഹാളിൽ രാവിലെ 11 ന് ആരംഭിക്കും. ഈഴവാത്തി സമുദായത്തെ ഈഴവ ലിസ്റ്റിൽ പെടുത്തണമെന്ന ഈഴവാത്തി കാവുതീയ്യ കുടുംബസഭയുടെ അപേക്ഷ, ഗണക (കണിയാർ) സമുദായത്തെ മുന്നാക്ക സമുദായത്തിൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കെ.പ്രസന്നന്റെ പരാതി, പാലക്കാട് ഷൊർണ്ണൂരിൽ സ്ഥിരതാമസക്കാരായ ശെങ്കുന്തർ, കൈക്കോളൻ, കേരളമുതലി, മുതലിയാർ എന്നിങ്ങനെ അറിയപ്പെടുന്ന കൈക്കോളൻ വിഭാഗക്കാർക്ക് കൈക്കോളൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, അംഗങ്ങളായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ.എ.വി.ജോർജ്ജ്, മെമ്പർ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുക്കും.