food

പാങ്ങോട്: പ്രാഥമിക കൃത്യത്തിന് പുറത്തിറങ്ങിയ വൃദ്ധയുടെ വീട്ടിൽ ഒളിച്ചിരുന്ന കള്ളൻ പഴങ്കഞ്ഞിയും കുടിച്ച് രണ്ടേകാൽ പവൻ മാലയും കവർന്ന് മുങ്ങി. ഭരതന്നൂർ തൃക്കോവിൽവട്ടം സ്വദേശി ഓമനയുടെ മാലയാണ് മോഷണം പോയത്.ഇന്ന് പുലർച്ചെ 3 മണിയ്ക്കായിരുന്നു സംഭവം. പുലർച്ചെ പ്രാഥമിക കൃത്യത്തിനായി വൃദ്ധ പുറത്തിറങ്ങിയ തക്കത്തിനാണ് കള്ളൻ അകത്ത് കടന്നത്. തുടർന്ന് വൃദ്ധയും ഭർത്താവ് ചന്ദ്രനും ഉറക്കമാകും വരെ വീട്ടിനുള്ളിൽ പതുങ്ങിയിരുന്ന മോഷ്ടാവ് ഇരുവരും ഉറക്കമായെന്ന് ഉറപ്പാക്കിയ ശേഷം അടുക്കളയിൽ കടന്ന് ആഹാരം കഴിച്ച ശേഷം മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.പാങ്ങോട് പൊലീസ് അന്വേഷണം തുടങ്ങി.