ff

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം കുട്ടമല ശാഖാമന്ദിരത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗുരുഭവന താക്കോൽദാന കർമ്മം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശനും ഇന്ന് വൈകിട്ട് 4ന് കുട്ടമലയിൽ നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ. സന്തോഷ് ചൈതന്യ അദ്ധ്യക്ഷനായിരിക്കും. ശാഖാ സെക്രട്ടറി ആർ. ചന്ദ്രകുമാർ സ്വാഗതം പറയും. നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ സംഘടനാ സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും. നേമം യൂണിയൻ സെക്രട്ടറി മേലാങ്കോട് വി. സുധാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ, അഡ്വ.എസ്.കെ. അശോകകുമാ‌ർ, സി.കെ. സുരേഷ് കുമാർ‌, വനിതാ സംഘം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എസ്.എൽ. ബിനു, യോഗം മുൻ ഡയറക്ടർ വൈ.എസ്. കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്. മുകുന്ദൻ, കള്ളിക്കാട് ശ്രീനിവാസൻ, കെ. ഉദയകുമാർ അലത്തറയ്‌ക്കൽ, മാരായമുട്ടം സജിത്, മൈലച്ചൽ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. ശാഖാ മന്ദിര നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ച രത്നകുമാറിനെ യോഗം ജനറൽ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിക്കും. ശാഖാ വൈസ് പ്രസിഡന്റ് രവീന്ദ്രൻ കുഴിയാർ നന്ദിപറയും.