food

ലണ്ടൻ : വിമാനത്തിൽ ഭക്ഷണം ഓർഡർ ചെയ്ത യാത്രക്കാരന് ലഭിച്ചത് ഒരു വർഷം പഴക്കമുള്ള പാക്കറ്റ് ഭക്ഷണം.അമേരിക്കൻ എയർലൈൻസിലെ യാത്രക്കാരനാണ് ഇൗ ദുരനുഭവം ഉണ്ടായത്. ഈ മാസം ആദ്യം ഡള്ളസിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം. ഭക്ഷണപാക്കറ്റ് കണ്ട് സംശയംതോന്നിയ യാത്രക്കാരൻ തീയതി പരിശോധിച്ചപ്പോൾ 2018 ഫെബ്രുവരി 11 ആയിരുന്നു പാക്കറ്റിലെ തീയതി.

ഇക്കാര്യം വിമാനജീവനക്കാരെ അറിയിച്ചെങ്കിലും തുടർ നപടികൾ ഒന്നുമുണ്ടായില്ല. ഇതിനെത്തുടർന്ന് യാത്രക്കാരൻ തന്റെ ബ്ലോഗിലൂടെ സംഭവം പുറംലോകത്തെ അറിയിക്കുകയായിരുന്നു. വിമാനത്തിൽ പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് അമേരിക്കയിലും യൂറോപ്പിലും വ്യാപകമാണെന്നാണ് റിപ്പോർട്ടുകൾ.