arabic

കിളിമാനൂർ: തൊളിക്കുഴി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന താജുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോത്സവവും പ്രതിഭാ സംഗമവും നടന്നു. ദക്ഷിണ കേരളാ ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജമാഅത്തിലെ വിദ്യാർത്ഥികൾ, അഞ്ച് മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ വിദ്യാർത്ഥി എന്നിവരെ ആദരിച്ചു. സാധുക്കളായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടന്നു. പ്രവേശനോത്സവവും പ്രതിഭാ സംഗമവും മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ എം. ഇമാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എസ്.എം. ഹസൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം നിസാറുദ്ദീൻ അമാനി അവാർഡ് വിതരണം നടത്തി. സെക്രട്ടറി എ.എം. ഇർഷാദ്, എം. തമീമുദീൻ, എ. അബ്ദുൽ ഖരീം, ടി. താഹ, മൗലവി ഹനീഫാ ഫൈസി, ഹുസൈൻ മൗലവി ഫസിലുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.