തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി 21ന് നടക്കുന്ന അഞ്ചാമത് അന്തർദ്ദേശീയ യോഗദിനത്തിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് സംസാരിക്കും. ഐക്യരാഷ്ട്ര സഭയിലെ ഇൻഡ്യൻ പെർമനെന്റ് മിഷനും യു.എൻ ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റും യു.എൻ ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ്മായി അഫിലിയേഷനുള്ള വേൾഡ് യോഗ കമ്മ്യൂണിറ്റി എന്നീ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് അന്തർദ്ദേശീയ യോഗദിനം സംഘടിപ്പിച്ചിരിക്കുന്നത്. 20ന് ന്യൂയോർക്ക് സിറ്റിയിലുള്ള ഐക്യരാഷ്ട്ര സഭയുടെ ചർച്ച് സെന്ററിൽ നടക്കുന്ന 26-ാമത് ലോക യോഗ ഫെസ്റ്റിവലിൽ അദ്ദേഹത്തിന് വിശ്വശാന്തിപത്മംഭ ഗ്ലോബെൽ അവാർഡ് നൽകും.