june15a

ആറ്റിങ്ങൽ: ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കിഴുവിലം ഗവ. യു.പി.എസിൽ നിർമ്മിച്ച പാചക പുര,​ ഭക്ഷണഹാൾ,​ സ്കൂൾ ബസ് എന്നിവയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ശ്രീകണ്ഠൻ നായർ,​ കിഴുവിലം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ ജി. ഗോപകുമാർ,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ചന്ദ്രൻ,​ വാർഡ‌് മെമ്പർമാരായ ജി. ഗിരീഷ് കുമാർ,​ എസ്. വനജകുമാരി,​ എ.ഇ.ഒ ശ്രീലേഖ,​ എസ്.എം.സി ചെയർമാൻ അഡ്വ. കെ.എസ്. പ്രകാശ്,​ ബി.പി.ഒ പി. സജി,​ ജി. തുളസീദാസ്,​ കിഴുവിലം രാധാകൃഷ്ണൻ,​ അബ്ദുൽ റഷീദ്,​ ഹെഡ്മാസ്റ്റർ എസ്. സതീഷ് കുമാർ,​ ബാലമുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ തറക്കല്ലിടൽ കർമ്മവും ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു.