icc-

രക്തംചിന്തുന്ന ആയുധങ്ങൾ കൊണ്ടുള്ള യുദ്ധമല്ല പന്തും ബാറ്റും കൊണ്ടുള്ള യുദ്ധത്തിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിലെ ത്രസിപ്പിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അയൽവൈരത്തിന്

ഇന്ന് മാഞ്ചസ്റ്ററിലെ ഒാൾഡ് ട്രാഫോൾഡ് ഗ്രൗണ്ടിൽ കൊടിയേറും. ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് മത്സരം. ഇംഗ്ളണ്ടിൽ ശമനമില്ലാതെ തുടരുന്ന മഴയാണ് ഏറ്റവും വലിയ വെല്ലുവിളി.

. ഇൗ ലോകകപ്പിൽ ഇതുവരെ തോൽവിയറിയാതെയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്.

. പാകിസ്ഥാൻ നാല് മത്സരങ്ങളിൽ ഒന്നിലാണ് ജയിച്ചത്. ഒന്ന് മഴകാരണം ഉപേക്ഷിച്ചു.

. ലോകകപ്പിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തോൽപ്പിച്ച ടീമാണ് ഇന്ത്യ.

. ടി.വി ലൈവ് വൈകിട്ട് മൂന്നുമുതൽ സ്റ്റാർ സ്പോർട്സിൽ.