panchayathuthala-ulkadana

കല്ലമ്പലം: ഒറ്റൂർ കൃഷിഭവന്റെ നേതൃത്വത്തിൽ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെയും, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് നിർവഹിച്ചു. ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഹ്ന നസീർ അദ്ധ്യക്ഷയായി. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഉദ്ഘാടനം ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഭാഷും, സ്‌കൂൾ കുട്ടികൾക്കുള്ള പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം വർക്കല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവും നിർവഹിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള തരിശു പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം ഗോപകുമാറിന്റെ കൃഷി തോട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നിർവഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ചന്ദ്രൻ, പഞ്ചായത്തഗംങ്ങളായ സന്തോഷ്, ശ്രീകുമാർ, ഡെയ്‌സി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ചാത്തന്നൂർ കൃഷി ഓഫീസർ പ്രമോദ് നയിച്ച പച്ചക്കറി കൃഷി പരിശീലന പരിപാടിയും നടന്നു.