ഒന്നാം വർഷ ബിരുദ പ്രവേശനം
2019-20 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് ക്വാട്ട രജിസ്‌ട്രേഷൻ ലിങ്ക് വെബ്‌സൈറ്റിൽ ലഭിക്കും. ഒരു പ്രാവശ്യം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും നടത്തേതില്ല. ആദ്യത്തെ ഓൺലൈൻ രജിസ്‌ട്രേഷന്റെ പ്രിന്റ് ഔട്ട് മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിനും ഉപയോഗിക്കാവുന്നതാണ്.
ടൈംടേബിൾ
27ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.ആർക്ക് (2013 സ്‌കീം) ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റർ ബി.ബി.എ (വിദൂര വിദ്യാഭ്യാസം)
സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 20.
PGDCJ (പി.ജി ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം) സപ്ലിമെന്ററി (S.D.E) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ എം.ടെക്, 2013 സ്‌കീം സപ്ലിമെന്ററി (EEE – തിസിസ് ആൻഡ് വൈവ വോസി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഹോസ്റ്റൽ പ്രവേശനം
കേരള സർവകലാശാലയുടെ പഠന വകുപ്പുകളിലെ ഒന്നാം വർഷ പി.ജി വിദ്യാർത്ഥികൾക്ക് കാര്യവട്ടത്തെ സർവകലാശാല പുരുഷ / വനിതാ ഹോസ്റ്റലുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും നിലവിലുള്ള ഹോസ്റ്റൽ പ്രവേശന നിയമങ്ങളും അനുസരിച്ചായിരിക്കും. വിദ്യാർത്ഥികൾക്ക് പഠന വകുപ്പുകളിൽ പ്രവേശനം ലഭിക്കുന്ന തീയതി മുതൽ http://hostel.keralauniversity.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ
ഒന്നാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷകളുടെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ ജൂലായ് 8ന് മാർ ഗ്രിഗോറിയസ് കോളേജ് ഒഫ് ലോയിലും, ജൂലായ് 9ന് ഗവ. ലോ കോളേജിലും, ജൂലായ് 10ന് കേരള ലോ അക്കാഡമി, ലോ കോളേജിലും രാവിലെ 9 മുതൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
പത്താം സെമസ്റ്റർ ബി.ആർക്ക് (2013 സ്‌കീം - റഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 50 രൂപ പിഴയോടുകൂടി 28 വരെയും 125 രൂപ പിഴയോടുകൂടി ജൂലായ് 1 വരെയും അപേക്ഷിക്കാം. വിശദ വിവരം വെബ്‌സൈറ്റിൽ.
ജൂലായ് 24ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 24വരെയും 50 രൂപ പിഴയോടെ 27വരെയും 125 രൂപ പിഴയോടെ 29വരെയും ഫീസടച്ചു രജിസ്‌ട്രേഷൻ ചെയ്യാം. അപേക്ഷാ ഫീസിനോടൊപ്പം 100 രൂപ മാർക്ക് ലിസ്റ്റിനും 200 രൂപ മൂല്യനിർണയ ക്യാമ്പ് ഫീസായും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാ കേന്ദ്രങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു.
ജൂലായ് 24 ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 24 വരെയും 50 രൂപ പിഴയോടെ 27വരെയും 125 രൂപ പിഴയോടെ 29വരെയും ഫീസടച്ച് രജിസ്‌ട്രേഷൻ ചെയ്യാം. അപേക്ഷാ ഫീസിനോടൊപ്പം 100 രൂപ മാർക്ക് ലിസ്റ്റിനും 200 രൂപ മൂല്യനിർണയ ക്യാമ്പ് ഫീസായും അടയ്ക്കേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാ കേന്ദ്രങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു.
പരീക്ഷാ കേന്ദ്രം
അഞ്ചാം സെമസ്റ്റർ ബി. ടെക് (2013 സ്‌കീം) മാർച്ച് /ഏപ്രിൽ 2019
(സപ്ലിമെന്ററി) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ബ്രാഞ്ച്, ജൂൺ 10, 11 തീയതികളിൽ കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 17, 19 തീയതികളിലേയ്ക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിംഗ് ബ്രാഞ്ച് (2013 സ്‌കീം - പവർ ഇലക്‌ട്രോണിക്സ് ലാബ്) പരീക്ഷയ്ക്ക്ടി.കെ.എം എൻജിനീയറിംഗ് കോളേജ്, കൊല്ലം, വടക്കേവിള യൂനുസ് കോളേജ്, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് & ടെക്‌നോളജി), യു.കെ.എഫ് കോളേജ്, കൊല്ലം വലിയ കൂനമ്പായിക്കുളം എൻജിനീയറിംഗ് കോളേജ് എന്നീ സെന്ററുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ 19.06.2019 ന് കൊല്ലം ടി.എം.കെ എൻജിനീയറിംഗ് കോളേജിൽ ഹാജരാകണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഗ്രേസ് മാർക്ക്
സി.ബി.സി.എസ് സമ്പ്രദായത്തിലുള്ള ഡിഗ്രി കോഴ്സുകൾക്ക് എൻ.സി.സി പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് അനുവദിക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ അക്കാഡമിക് വർഷം 2018-19 മുതൽ ഭേദഗതി നടപ്പിലാക്കും. സർവകലാശാല ഉത്തരവിന്റെ പകർപ്പ് വെബ്‌സൈറ്റിൽ.
ക്ലാസുകൾ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ ക്ലാസുകൾ 24-ാം തീയതിയും, ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ 17-ാം തീയതിയും ആരംഭിക്കും.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.പി.എ മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 മുതൽ 27 വരെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
സീറ്റ് ഒഴിവ്
സർവകലാശാലയുടെ കാര്യവട്ടത്തെ ബിരുദാന്തര ബിരുദ പഠന വകുപ്പുകളിൽ എസ്.സി വിഭാഗത്തിൽ മ്യൂസിക്, എം.കോം, ഡെമോഗ്രഫി,ആക്ചുറിയൽ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്സ്, സംസ്‌കൃതം, കമ്പ്യൂട്ടേഷണൽ ബയോളജി, കേരള സ്റ്റഡീസ് ആൻഡ് മീഡിയ സ്റ്റഡീസ്, അറബിക്, ഫിലോസഫി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഡേറ്റ സയൻസ്, ലിംഗ്വിസ്റ്റിക്സ്, തമിഴ്, ജർമൻ, റഷ്യൻ, എഡ്യൂക്കേഷൻ എന്നീ കോഴ്സുകൾക്കും എസ്.ടി വിഭാഗത്തിൽ മ്യൂസിക്, ഇന്റഗ്രേറ്റീവ് ബയോളജി, ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡി ഡേറ്റ അനലിറ്റിക്സ്, കൊമേഴ്സ്, ഡെമോഗ്രഫി, ആക്ചുറിയൽ സയൻസ്, എം.സി.ജെ, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സംസകൃതം, ബയോ കെമിസ്ട്രി, ബയോ ടെക്‌നോളജി, കമ്പ്യൂട്ടേഷണൽ ബയോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, ജിയോളജി, കേരളസ്റ്റഡീസ് ആൻഡ് മീഡിയ സ്റ്റഡീസ്, അറബിക്, ഫിലോസഫി, ആർക്കിയോളജി, എം.കോം (ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ്), എക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഡേറ്റ സയൻസ്, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, തമിഴ്, ജർമൻ, റഷ്യൻ, എഡ്യൂക്കേഷൻ എന്നീ കോഴ്സുകൾക്ക് സീറ്റ് ഒഴിവുണ്ട്. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17ന് രാവിലെ 10ന് അതത് പഠനവകുപ്പുകളിൽ ഹാജരാകണം.