sabarimala

തിരുവനന്തപുരം : ശബരിമലയിൽ എക്സിക്യുട്ടീവ് ഓഫീസറായും പിന്നീട് ദേവസ്വം ബോർഡ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന വി.എസ്. ജയകുമാറിനെതിരെയുള്ള ക്രമക്കേടുകൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുൻ വിജിലൻസ് ട്രൈബ്യൂണൽ ചെറുന്നിയൂർ പി. ശശിധരൻ നായരെ എൻക്വയറി ഓഫീസറായി നിയമിച്ചു. 2014 -15 വർഷത്തിൽ ശബരിമലയിൽ രണ്ടുകോടി രൂപയ്ക്ക് പത്രങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുൾപ്പെടെ എട്ട് ആരോപണങ്ങളാണ് അന്വേഷണ വിഷയം. ഇന്നലെ മുതൽ ദേവസ്വം ബോർഡ് ഓഫീസിൽ അന്വേഷണം ആരംഭിച്ചു. തെളിവെടുപ്പ് 22ലേക്ക് മാറ്റിവച്ചു.