kerala-police-

തിരുവനന്തപുരം: പൊലീസ്‌ സേനയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥരാണ്. സംസ്ഥാന ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ൽ 9, 2015ൽ 5, 2016ൽ 13, 2017ൽ 14, 2018ൽ 2 ഉദ്യോഗസ്ഥർ വീതം ജീവനൊടുക്കി. 2018ലെ കണക്കെടുപ്പു പൂർത്തിയായിട്ടില്ല. ജോലിസ്ഥലത്തെ പ്രശ്നങ്ങൾക്കൊപ്പം കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.

സേനയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും അവർ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം നിലവിലില്ലെന്നു ഡി.ജി.പിയുടെ ഓഫീസ് വ്യക്തമാക്കുന്നു. എറണാകുളത്ത് എസ്‌.ഐ ആത്മഹത്യ ചെയ്തത് വിവാദമായപ്പോൾ ഉദ്യോഗസ്ഥരുടെ ജോലി സമ്മർദ്ദത്തെക്കുറിച്ചു പഠിക്കാൻ ഡി.ജി.പി സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടായില്ല.

' ജോലിസ്ഥലത്തെ സമ്മർദം ഒഴിവാക്കാനുള്ള നടപടികളാണ് ഉടൻ ഉണ്ടാകേണ്ടത് '.

സി.ആർ.ബിജു, പൊലീസ് ഓഫീസേഴ്‌സ് അസോ. ജനറൽ സെക്രട്ടറി.