പാറശാല: മരം മുറിക്കുന്നതിനിടെ തെറിച്ച് വീണ് മരിച്ചു ആറയൂർ ചാരക്കവിള പുത്തൻവീട്ടിൽ സുന്ദരൻ (55) ആണ് മരിച്ചത്. മരം വെട്ടുകാരനായ ഇയാൾ ഇന്നലെ രാവിലെ വീടിന്‌ സമീപത്തെ പറമ്പിലെ ഒരു പ്ലാവ് മുറിക്കുന്നതിനിടെ 11.30 മണിക്ക് ആണ് അപകടം നടന്നത്. പ്ലാവിൽ നിന്നും തെറിച്ച് വീഴവെ താഴെ ഉണ്ടായിരുന്ന കല്ലിൽ തല അടിച്ചതാണ് മരണ കാരണം. അപകടം നടന്ന ഉടനെ തന്നെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സുശീല. മക്കൾ : അനുമോൾ, സുഭാഷ്, ചന്ദ്രൻ.