നെയ്യാറ്റിൻകര: ഐ.എൻ.ടി.യു.സി പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. മുരളീധരൻനായർ അനുസ്‌മരണവും പഠനോത്സവവും ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്‌തു. ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ സംസ്ഥാന സെക്രട്ടറി വി. ഭുവനേന്ദ്രൻനായർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്ളിൻ മുഖ്യപ്രഭാഷണം നടത്തി. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ് ഇളവനിക്കര സാം, ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, പെരുമ്പഴുതൂർ സുകുമാരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ആർ. അജയകുമാർ, മുട്ടയ്ക്കാട് സജു, വി.പി. വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.