കല്ലമ്പലം: നാവായിക്കുളം മേഖലയിലെ തോടുകൾ പാഴ്ച്ചെടികൾ വളർന്ന് മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിൽ. മഴക്കാലമായതോടെ മാലിന്യങ്ങൾ കെട്ടി നിന്ന് ചീയുന്നതുമൂലം പകർച്ചവ്യാധി ഭീതിയിലാണ് സമീപവാസികൾ. പ്ലാസ്റ്റിക്കടക്കം വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് തോടുകളിൽ അടിഞ്ഞുകൂടിയിട്ടുള്ളത് സമീപത്തെ ശുദ്ധജല സ്രോതസുകളെയും മലിനമാക്കാൻ സധ്യതയേറെയാണ്. മുൻകാലങ്ങളിൽ കൃഷിക്ക് പുറമെ തുണി കഴുകാനും, കുളിക്കാനും കന്നുകാലികളെ കുളിപ്പിക്കുവാനും മറ്റും വ്യാപകമായി ജനങ്ങൾ ആശ്രയിച്ചിരുന്ന തോടുകളിൽ ഇപ്പോൾ ഇറങ്ങാൻ പോലും ഭയമാണ്.
പ്രതിരോധ മരുന്ന് കഴിച്ചശേഷം മാത്രമേ തോടിലിറങ്ങാനാകൂ എന്നതാണ് നിലവിലെ അവസ്ഥ. പഞ്ചായത്തധികൃതരുടെ ശ്രദ്ധ ഇനിയും ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.