കല്ലമ്പലം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീനിന്റെ (ഡി.കെ.എൽ.എം) കീഴിലുള്ള മദ്രസയിലെ സംസ്ഥാനതല പഠനാരംഭം കടുവാപള്ളിയിൽ കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി ഇലവുപാലം ഷംസുദ്ദീ൯ മന്നാനി ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി ചെയർമാ൯ പി.ജെ. നഹാസ് വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. മദ്രസാ പഠനാരംഭത്തോടനുബന്ധിച്ചു നടന്ന പഠനോപകരണ വിതരണം പാലുവള്ളി അബ്ദുൽജബാർ മൗലവി, കെ.ടി.സി.ടി പ്രസിഡന്റ് ഇ. ഫസിലുദ്ധീ൯, മണമ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എ. നഹാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. മേഖലാതല റാങ്ക് ജേതാക്കളെ ഷെഫീർ അഹമ്മദ് അൽഹാദി, ഷാജഹാ൯ റഷാദി, കണിയാപുരം മുഹമ്മദ് ഫൈസി എന്നിവർ ആദരിച്ചു. സാംസ്കാരിക സമ്മേളനം, ക്വിസ് മത്സരം, പരിസ്ഥിതി ദിനാചരണ പ്രതിജ്ഞ, മദ്രസ ഡയറി പ്രകാശനം, കവിതാലാപന മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. പാവല്ല ഇമാം സഫ്വാ൯ മന്നാനി മുഖ്യപ്രഭാഷണം നടത്തി. കല്ലമ്പലം ഇമാം സലീമുൽ അമനി, കടുവയിൽ ഷാജഹാ൯ മൗലവി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എം.എസ് ഷെഫീർ, ജെ.ബി. നവാസ്, നസീം മന്നാനി, കടുവയിൽ അബുബക്കർ മൗലവി, ഇബ്രാഹിംകുട്ടി ബാഖവി, അബ്ദുൾ വാഹിദ്, നസറുള്ളാ മൗലവി, ബാസിത് മന്നാനി, അബ്ദുൽ റഹീം മൗലവി, അ൯സാരി ബാഖവി തുടങ്ങിയവർ സംസാരിച്ചു.