yoga

കാട്ടാക്കട: കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം നെഹ്റു യുവകേന്ദ്രവും പൂഴനാട് നീരാഴികോണ ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തർദേശിയ യോഗാ പക്ഷാചരണത്തിന് തുടക്കമായി. മുകുന്ദറ ലയോള സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം അൻസജിത റസ്സൽ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വാസുദേവൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം എൽ.കെ. കുമാരി, ഗ്രാമ പഞ്ചായത്തംഗം ചെറുപുഷ്പം, ലയോളസ്കുൾ മാനേജർ ഫാദർ ജോസഫ് കല്ലേപള്ളിയിൽ, ഗംഗൻ, ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ, വൈസ് പ്രസിഡന്റ് പ്രഭു എന്നിവർ സംസാരിച്ചു. യോഗ പരീശീലക താരയെ ആദരിച്ചു. നിത്യജീവിതത്തിൽ യോഗയുടെ ആവിശ്യകത എന്ന വിഷയത്തിൽ സെമിനാറും യോഗ പരിശീലനവും മാസ് യോഗ പ്രദർശനവും നടന്നു. പ്രിൻസിപ്പൾ സീമ, ബിനു, മണിദാസ്, മിനി, വിപിൻ, പ്രദീപ്, രാജേഷ് പ്രദീപം, ലതിക, കുമാരി, സന്ധ്യ, രജ്ഞിനി എന്നിവർ നേതൃത്വം നൽകി. യുവകേന്ദ്രയുടെ നേതൃത്വത്തിൽ യോഗ ദിനമായ ജൂൺ 21ന് തിരുവനന്തപുരം മ്യൂസിയം ഹാളിൽ മാസ് യോഗയോടെ പരിപാടികൾ സമാപിക്കും.