doctors-strike

തിരുവനന്തപുരം: ബംഗാളിൽ ഡോക്ടർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് രാജവ്യാപകമായി ആഹ്വാനം ചെയ്‌ത മെഡിക്കൽ സമരത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്‌ടർമാർ പണിമുടക്കും.

കെ.ജി.എം.ഒ.യുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാരുടെ ഒ.പി ബഹിഷ്‌കരണവും, സ്വകാര്യ ആശുപത്രി ഡോക്‌ടർമാരുടെ ഇരുപത്തിനാലു മണിക്കൂർ സമരവും കൂടിയാകുന്നതോടെ ചികിത്സാ മേഖല സ്തംഭിക്കും.

സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാരുടെ സമരം ഇന്ന് രാവിലെ ആറു മുതൽ നാളെ രാവിലെ ആറു വരെയാണ്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ രാവിലെ 10 വരെ ഒ.പി ബഹിഷ്കരിക്കും. ഡോക്ടർമാർ ഇന്ന് ഐ.എം.എ സംഘടിപ്പിക്കുന്ന

പ്രതിഷേധ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കുമെന്നും കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.ജി.എസ്.വിജയകൃഷ്ണൻ അറിയിച്ചു.

ജൂനിയർ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും സമരപരിപാടികളിൽ പങ്കുചേരും. രാവിലെ 10 മുതൽ 11 വരെ രാജ്ഭവനു മുന്നിൽ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.