e3

വെഞ്ഞാറമൂട് : വാമനപുരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ വി.എസ് അശോക് അദ്ധ്യക്ഷനായി. ഡി.കെ. മുരളി എം.എൽ.എ പ്രതിഭകളെ ആദരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, ജില്ലാ പഞ്ചായത്തംഗം എസ്.എം. റാസി, വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, വൈസ് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ, ബ്ലോക്ക്സ്ഥിരം സമിതി അദ്ധ്യക്ഷ ബി. സന്ധ്യ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.കെ ലെനിൻ, ബി. ഷിജി, ഷീജ,അസിസ്റ്റന്റ് രജിസ്ട്രാർ ടി. വിജുശങ്കർ, ഇ.എ. സലിം, കാക്കക്കുന്ന് മോഹനൻ, കാഞ്ഞിരംപ്പാറ മോഹനൻ, അജിത്ത് എ.പി, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം. സാജിദ് സ്വാഗതവും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം കെ.വി. അശോകൻ നന്ദിയും പറഞ്ഞു.യോഗത്തിൽ ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് അഹല്യയെയും, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിലും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലും ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.