കിളിമാനൂർ: ഭർത്താവ് ഓടിച്ചിരുന്ന ബൈക്കിൽനിന്ന് തലയടിച്ചുവീണ് യുവതി മരിച്ചു.കിളിമാനൂർ വിലങ്ങറ ലക്ഷംവീട് കോളനി അശ്വതി ഭവനിൽ അശ്വതി (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ അശ്വതിയേയും മകൾ പൊന്നുവിനേയുംകൂട്ടി ഭർത്താവ് ലിബു നഗരൂരിലെ വീട്ടിലേയ്ക്കുപോകും വഴിയാണ് അപകടം. യാത്രാമധ്യേ ഒലവക്കോട് ഇറക്കത്തിൽ ബൈക്കിന്റെ ബ്രേക്കുപോയി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അശ്വതി കോൺക്രീറ്റ് തറയിൽ തലയിടിച്ച് വീഴുകയായിരുന്നു. സൈഡിലെ മൺഭിത്തിയോട് ചേർത്ത് സാഹസികമായി വാഹനം നിർത്തിയ ഭർത്താവും നാട്ടുകാരും ചേർന്ന് അശ്വതിയെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേയ്ക്കും കൊണ്ടു പോകവെ മരണം സംഭവിച്ചു . ഭർത്താവിനും കുട്ടിക്കും ചെറിയ പരിക്കുണ്ട്.