പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വോങ്ങോട് മണലകം ദിലീപ് ഭവനിൽ ദിലീപ്കുമാർ (58) നിര്യാതനായി. ഭാര്യ മിനിമോൾ. മക്കൾ: മിതിൻ ഡി കുമാർ, നിതിൻ ഡി കുമാർ, വിമുക്തഭടനായ ദിലീപ് മണലകം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റായിരിക്കേ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് വിജയിച്ചത്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.