india-pakistan-match-worl
india pakistan match world cup

ഇന്ത്യ-പാകിസ്ഥാൻ മത്സരം
ആവേശമാക്കി കാണികൾ

മാഞ്ചസ്റ്റർ : ഇന്നലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ പെയ്ത മഴയുടെ ഒറ്റത്തുള്ളി പോലും ഒാൾഡ് ട്രഫോൾഡ് ഗ്രൗണ്ടിലെ ഗാലറിയുടെ തറയിൽ പതിച്ചിട്ടുണ്ടാവില്ല. കാരണം അത്രത്തോളം നിറഞ്ഞുകവിഞ്ഞിരുന്നു ഗാലറിയിൽ ആൾക്കൂട്ടം.

ഇൗ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ കാണികൾ ആവേശത്തോടെ കാണാനെത്തിയ മത്സരമായിരുന്നു ഇന്നലത്തേത്. ലോകകപ്പ് മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെതന്നെ ഇൗ പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. ഒടുവിൽ കരിഞ്ചന്തയിൽ നിന്ന് നാലുലക്ഷത്തോളം മുടക്കി ടിക്കറ്റ് വാങ്ങിയവരുണ്ട്.

ഇന്നലെ മത്സരത്തിന് മുമ്പുതന്നെ ഒാൾഡ് ട്രഫോൾഡിന്റെ പരിസരം ഇന്ത്യ-പാകിസ്ഥാൻ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. പാട്ടും മേളവും ഒക്കെ ചേർത്ത് ഇന്ത്യൻ ആരാധകരുടെ സംഘങ്ങൾ ഗാലറിയെ ശബ്ദമുഖരിതമാക്കി. ഗാലറിയുടെ 60 ശതമാനത്തോളം ഇന്ത്യൻ ആരാധകരുമായിരുന്നു.

സെലിബ്രിറ്റികളുടെ സാന്നിദ്ധ്യവും മത്സരത്തെ ആവേശകരമാക്കി. ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രമുഖരായ മുൻ ക്രിക്കറ്റ് താരങ്ങളൊക്കെ കമന്റേറ്റർമാരായി പാനലിലുണ്ടായിരുന്നു. സച്ചിൻ, സെവാഗ്, വാസിം അക്രം, റമീസ് രാജ, ഗാവസ്കർ, ഗാംഗുലി, ഹർഭജൻ സിംഗ് തുടങ്ങിയവർക്കൊപ്പം പാക് ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിന്റെ ഭാര്യയും ഇന്ത്യൻ ടെന്നിസ് താരവുമായ സാനിയ മിർസ, ബോളിവുഡ് താരങ്ങൾ തുടങ്ങിയവരും കളികാണാനെത്തിയിരുന്നു.

ആമിറിന് താക്കീത്

ബൗളിംഗിനിടയിൽ പിച്ചിലെ സംരക്ഷിതമേഖലയിൽ ചവിട്ടിയതിന് പാക് പേസർ മുഹമ്മദ് ആമിറിനെ രണ്ടുതവണ അമ്പയർ താക്കീത് ചെയ്തു. മൂന്നാംതവണ ആവർത്തിച്ചിരുന്നുവെങ്കിൽ ആമിറിനെ ബൗളിംഗിൽ നിന്ന് വിലക്കിയേനെ.

ഇന്നത്തെ മത്സരം

ബംഗ്ളാദേശ്

Vs

വിൻഡീസ്

വൈകിട്ട് 3 മുതൽ