പല കാരണങ്ങൾ കൊണ്ടും അസ്ഥികൾക്കിടയിലുള്ള ഫ്ളൂയിഡ് ക്രമേണ നശിച്ചുപോകാൻ സാദ്ധ്യതയുണ്ട്.
1. നമ്മുടെ ഇപ്പോഴത്തെ ആഹാരശൈലികൾ
2. ശരീരത്തിലെ ജോയിന്റ് ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്ഷതങ്ങളാൽ ക്രമേണ ആ ഭാഗങ്ങളിൽ നീര് കെട്ടിനിൽക്കുകയും ആ ഭാഗത്തുള്ള ഫ്ളൂയിഡിനെ ക്രമേണ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
3. അസ്ഥി ഉരുക്ക് (വെള്ളപോക്ക്) ഈ രോഗം ഉള്ളവരുടെ അസ്ഥി, മജ്ജ, രക്തം ഇവ ചൂടായി ശരീരഭാഗങ്ങളിലുള്ള ധാതുക്കളെ ഉരുക്കി മലത്തിലൂടെയും മൂത്രത്തിലൂടെയും പുറത്തേക്ക് കളയുന്നു. ഈ അവസ്ഥയിൽ കഴിയുന്നവർക്ക് പെട്ടെന്ന് അസ്ഥികൾക്ക് തേയ്മാനം സംഭവിക്കുന്നു.
4. ബ്രോയിലർ കോഴി രംഗത്ത് വന്നിട്ട് ഏകദേശം 25 വർഷങ്ങൾ കഴിയുന്നു. അസ്ഥിതേയ്മാനം, പൈൽസ് ഇവ രംഗത്ത് വന്നിട്ട് ഏകദേശം 20 വർഷം കഴിയുന്നു.
5. കാത്സ്യത്തിന്റെ അഭാവവും മറ്റൊരു കാരണമാണ്.
ചികിത്സ
അസ്ഥികൾക്കിടയിലൂടെ മജ്ജ നശിച്ചുപോയാൽ ആ സ്ഥലം കാലിയായി കിടക്കില്ല. അവിടെ നീര് കയറി കൂടും. ഈ നീര് മാറ്റിയാൽ മാത്രമേ ആ സ്ഥാനത്ത് പുതിയ ഫ്ളൂയിഡ് ഉണ്ടാവുകയുള്ളൂ. ഇതിനായി 50 വയസിന് താഴെ പ്രായമുള്ളവർക്ക് 60 ദിവസത്തെ ബെഡ് റെസ്റ്റ് ചികിത്സയും 50 വയസിനുമേൽ പ്രായമുള്ളവർക്ക് 90 ദിവസത്തെ ചികിത്സയും ആവശ്യമുണ്ട്. ഈ ചികിത്സ ആയുർവേദത്തിൽ ആദ്യമായി കണ്ടെത്തിയതാണ്.
ഡോ.കളരിക്കൽ അശോകൻ,
കളരിക്കൽ മർമ്മ
വൈദ്യ ശാല,
അരുവിപ്പുറം
ക്ഷേത്രത്തിന് സമീപം.
അരുവിപ്പുറം.പി.ഒ.
ഫോൺ : 9645280134.
www.drkalarichalasokan.com