shanifa

കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം വക്കീലായി എൻറോൾ ചെയ്തു. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നാണ് ഷാനിബ നിയമ ബിരുദം നേടിയത്. നിലവിൽ നിയമത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി കൂടിയാണ്. സാമൂഹ്യ ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന ഷാനിബ ബീഗം നിർഭയയുടെ ആദ്യ സംസ്ഥാന പ്രോജക്ട് ഓഫീസറായാണ് സർവീസിൽ നിന്ന് വിരമിച്ചത്.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മുരുക്കുംപുഴ ഡിവിഷനിൽ നിന്ന് യു.ഡി.എഫ് അംഗമായി വിജയിച്ച ഷാനിബ ബീഗം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി പഞ്ചായത്ത് ഭരണം നിശ്ചലമാകുന്ന അവസ്ഥയിലാണ് ഇടതുമുന്നണി പിന്തുണയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത്. മംഗലപുരത്ത് ചന്ദനത്ത് വീട്ടിൽ താമസിക്കുന്ന ഡോ.റഷീദാണ് അഡ്വ.ഷാനിബ ബീഗത്തിന്റെ ഭർത്താവ്. ഡോ.ആകാശും ആദർശുമാണ് മക്കൾ.