v

കടയ്ക്കാവൂർ: വക്കം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി വക്കം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി. പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന വിവേചനപരമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. തൊഴിൽ ചെയ്തു നാല് മാസം കഴിഞ്ഞ് വേതനം തരുന്നതിനെതിരെയാണ് ധർണ നടത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു. ബി.ജെ.പി ജില്ലാ സെക്രട്ടറി ബാലമുരളി ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സജി അദ്ധ്യക്ഷത വഹിച്ചു. മണമ്പൂർ ദിലീപ്, ജനകകുമാരി, വക്കം അജിത്ത്, ശ്രീജിത്ത്, മെമ്പർ പ്രസന്ന, ഷീജ തുടങ്ങിയവർ സംസാരിച്ചു.