prabhatha

മുടപുരം: സംസ്ഥാന സർക്കാരിന്റെ പൊതുവുദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണ പരിപാടി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഇടവിളാകം ഗവ. യു.പി സ്കൂളിൽ പദ്ധതി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാനവാസ്‌, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ സി.പി സിന്ധു, വി. അജികുമാർ, എം.എസ്. ഉദയകുമാരി, എസ്.ആർ. കവിത, തങ്കച്ചി ജഗന്നിവാസൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ഹെഡ്‌മിസ്‌ട്രസ്‌ എൽ. രേണുക, പള്ളിപ്പുറം ജയകുമാർ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.