ആറ്റിങ്ങൽ: മടവൂരിൽ കെട്ടിടനിർമ്മാണത്തിനിടെ അപകടത്തിൽ മരിച്ച ജയകുമാറിന്റെ വീട്ടിലെത്തി അഡ്വ. ബി. സത്യൻ എം.എൽ.എ ബന്ധുക്കളെ ആശ്വസിപ്പിച്ചു. പുള്ളിമാത്ത് പഞ്ചായത്തിൽ കൊടുവഴന്നൂർ പന്ത് വിളയിലെ വീട്ടിലെത്തിയാണ് ഭാര്യ സുനിതയെയും മകൻ സുജിത്തിനെയും എം.എൽ.എ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആർച്ച് പൂശുന്നതിനിടെ അർച്ചിന്റെ സ്ലാബുകൾ തകർന്ന് വീഴുകയായിരുന്നു. നിർദ്ധന കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പരമാവധി ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.