as

വെഞ്ഞാറമൂട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് നിയുക്ത പാർലമെന്റ് അംഗം അടൂർ പ്രകാശ് മണ്ഡലത്തിലുടനീളം പര്യടനം നടത്തി. കഴിഞ്ഞ ദിവസം രാവിലെ 8 ന് അണ്ടൂർകോണം പഞ്ചായത്തിലെ വെട്ടുറോഡ് നിന്നും പര്യടന പരിപാടി ആരംഭിച്ചു. നെടുമങ്ങാട് നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളിലും, മലയോര മേഖലകളിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാരെ നേരിൽ കണ്ട് അടൂർ പ്രകാശ് നന്ദി അറിയിച്ചു. വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ എം.പിയെ നേരിട്ട് കണുവാനും, സ്വീകരിക്കുവാനും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടമാണ് കാത്തുനിന്നത്. നാട്ടുകാർ ഷാളും, പൂച്ചെണ്ടുകളും, പൂമാലയും നൽകി അദ്ദേഹത്തെ സ്വീകരിച്ചു. സ്വീകരിക്കാൻ എത്തിയവരോട്, എം.പി. എന്ന നിലയിൽ ആറ്റിങ്ങൽ നിവാസികൾക്ക് രാഷ്ട്രീയ ജാതി മതദേതമന്വേ തന്നെ എപ്പോഴും സമീപിക്കാമെന്ന് ഉറപ്പ് നൽകുകയും. ഇതിനായി താൻ ആറ്റിങ്ങലിൽ സ്ഥിര താമസമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെമ്പായം, പോത്തൻകോട്, അണ്ടൂർകോണം, മാണിക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലാണ് അദ്ദേഹം പര്യടനം നടത്തിയത്.