കാട്ടാക്കട: കുട്ടികൾ നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി വിജയൻ പറഞ്ഞു. കാട്ടാക്കട പി.ആർ.വില്യം ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ടി.എ പ്രസിഡന്റ് കാട്ടാക്കട മാഹീൻ അദ്ധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം നടത്തി. സിനിമാ സീരിയൽ നടൻ പ്രദീപ് പ്രഭാകർ വിശിഷ്ടാതിഥിയായിരുന്നു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ ജി.സ്റ്റീഫൻ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ വി.ജെ.സുനിത, സ്കൂൾ മാനേജർ അജിത്ത് വിൽസ്, പ്രിൻസിപ്പൽ ഗിൽഡ, വൈസ് പ്രിൻസിപ്പൽ ശ്രീകല, കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ബിജുകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ശാലിനി, അംഗങ്ങളായ അജിത്ത് കുമാർ, പ്രസന്നകുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ മഞ്ചിത്ത്, ലിറ്റിൽ
ഫ്ലവർ എന്നിവർ സംസാരിച്ചു.