water

കിളിമാനൂർ:കണ്ണങ്കര കോളനിക്കാർക്ക് കുടിവെള്ളമെത്തി. കോളനിയിലെ പതിനേഴോളം കുടുംബങ്ങളുടെ ദീർഘ നാളത്തെ ആവശ്യമാണ് ഇപ്പോൾ നിറവേറിയത്. കിളിമാനൂർ പഞ്ചായത്തിൽ -ഹൈസ്കൂളിന് സമീപം കണ്ണങ്കരക്കോണം പട്ടികജാതി കോളനിയിലെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിയിരുന്നത്. പട്ടികജാതി കോളനികളിൽ കുടിവെള്ളം എത്തിക്കാനുള്ള മണ്ഡലത്തിലെ പദ്ധതി പ്രകാരം കുടിവെള്ളം ലഭ്യമല്ലാതിരുന്ന പട്ടികജാതി ക്ഷേമ മേഖലയിൽ 2 ലക്ഷം ചെലവഴിച്ചാണ് വെള്ളം വാട്ടർ അതോറിട്ടി വഴി എത്തിയത്. കുടിവെള്ള പദ്ധതി ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എം എൽ.സി സെക്രട്ടറി പ്രകാശ്, രംഗൻ, ഗോപാലകൃഷ്ണൻ, ജയരാജ് എന്നിവർ പങ്കെടുത്തു.