vcc
വെളളാപ്പളളി ചാരിറ്റി സെന്റർ തിരുവനന്തപുരം കുമാരപുരത്ത് എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഉദ്‌ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്, കടകംപളളി സനൽ, സരസ്വതി മോഹൻദാസ്, ബൈജു തമ്പി, ഗീതാ മധു, ഷിബു, ശ്രീകുമാർ, വി. തുളസീധരൻ തുടങ്ങിയവർ സമീപം

തിരുവന്തപുരം: ദൂരെ ദേശങ്ങളിൽ നിന്നും തലസ്ഥാനത്ത് ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് സൗജന്യമായി താമസവും ഭക്ഷണവും ഒരുക്കുന്നതിനായി എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ ആരംഭിച്ച വെള്ളാപ്പള്ളി ചാരിറ്രി സെന്റർ കുമാരപുരത്ത് എസ്. എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.

ആലംബഹീനർക്ക് ആശ്വാസമേകുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ലളിതവും ആഢംബര രഹിതവുമായിരുന്നു. മൈക്കും വേദിയൊന്നുമില്ലാതെ നടന്ന ചടങ്ങിൽ മനുഷ്യന് സഹജീവികളോട് ക്രോധമല്ല, കരുണയാണ് തോന്നേണ്ടതെന്ന് പ്രീതി നടേശൻ പറഞ്ഞു. രോഗികളോടു കരുണയും സ്നേഹവും കാണിക്കണം. സന്തോഷത്തിൽ പങ്കുചേരാൻ എല്ലാവർക്കും എളുപ്പമാണ്. എന്നാൽ ഒരാളുടെ വേദനയിൽ പങ്കുചേരാനാണ് പ്രയാസം. അതിനു വലിയ മനസുകൂടി വേണം. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയന്റെ ജീവകാരുണ്യ സംരംഭം പുതിയ ദിശാബോധം ഉണ്ടാക്കുന്നതാണ്. മറ്റ് യൂണിയനുകൾക്ക് മതൃകയുമാണ്.- പ്രീതി നടേശൻ പറഞ്ഞു.

ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയൽ തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, വൈസ് പ്രസിഡന്റ് ചേന്തി അനിൽ, ബൈജു തമ്പി, കടകംപള്ളി സനൽകുമാർ, കോലത്തുകര പ്രമോദ്, വി.വിശ്വലാൽ, വടുവത്ത് വി.പ്രസാദ്, ഗീതാ മധു, സരസ്വതി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

കുമാരപുരം ചെട്ടിക്കുന്ന് റോഡിലാണ് വെള്ളാപ്പള്ളി ചാരിറ്റി സെന്റർ പ്രവർത്തിക്കുന്നത്