നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന്റെ നേതൃത്വത്തിൽ യോഗം കൗൺസിലർക്ക് ആദരവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് വിതരണവും നടത്തി. യൂണിയൻ ചെയർമാൻ ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപിനെ യൂണിയൻ കൺവീനർ എ. മോഹൻദാസ് പൊന്നാട അണിയിച്ചു. യൂണിയൻ വൈസ് ചെയർമാൻ ആർ. ഗുലാബ്‌കുമാർ, ഭരണസമിതി അംഗങ്ങളായ സി. വാമലോചനൻ, ഗോപാലൻ റൈറ്റ്, യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരി, കൺവീനർ കൃഷ്ണ റൈറ്റ്, കമ്മിറ്റി അംഗങ്ങളായ ജയാ വസന്ത്, കലാകുമാരി, ശ്രീലത, ഷീല, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നന്ദിയോട് രാജേഷ്, വൈസ് പ്രസിഡന്റ് ചെല്ലംകോട് സുരാജ്, കമ്മിറ്റി അംഗങ്ങളായ വൈശാഖ്, കരകുളം ഷാജി, ജിജു, ഉണ്ണി, രതീഷ്, ശ്രീജിത്ത്, പ്രസാദ്, ഹരിലാൽ, അഡ്വ.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.